പുസ്തക പരിചയം

സര്‍വ്വം ശിഥിലമാകുന്നു

പുസ്തകം : സര്‍‌വ്വം ശിഥിലമാകുന്നു.
രചയിതാവ് : ചിന്നു അച്ചബേ
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം :ബെന്യാമിന്‍

ലോകപ്രസിദ്ധനായ ആഫ്രിക്കന്‍ നോവലിസ്റ്റ്‌ ചിന്നു അച്ചബേയുടെ ഏറ്റവും പ്രശസ്‌തമായ നോവലാണ്‌ സര്‍വ്വം ശിഥിലമാകുന്നു (Things Fall Apart) . പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി നൈജര്‍ താഴ്‌വരകളിലുണ്ടായ സാമൂഹിക മാറ്റത്തിന്റെ കഥയാണ്‌ ഈ നോവലിന്റെ പശ്ചാത്തലം.
വെള്ളക്കാരുടെയും മിഷണറിമാരുടെയും വരവിനു മുന്‍പായി ആഫ്രിക്കന്‍ ഗ്രാമീണ ജനത നയിച്ചിരുന്ന ലളിതവും സമ്പുഷ്ടവുമായ ജീവിതരീതികളും സാമൂഹിക ക്രമങ്ങളുമാണ്‌ നോവലിന്റെ ആദ്യഭാഗത്ത്‌ വരുന്നത്‌. പതിയെ വെള്ളക്കാര്‍ കടന്നുവരുന്നതോടെ അവരുടെ ജീവിതക്രമമാകെ മാറിമറിയുകയാണ്‌. അവരുടെ പൗരാണിക ഗോത്രവിശ്വാസങ്ങളുടെ ഭാഗത്ത്‌ ക്രിസ്‌തുമതം കടന്നു വരുന്നതോടെ അവരുടെ ജീവിതക്രമം താളം തെറ്റുന്നു. പുതിയ മതം ഭാഷ സംസ്കാരം ആചാരങ്ങള്‍ ജീവിതചര്യ നീതിനിര്‍വ്വഹണരീതികള്‍ എന്നിവ അവരുടെ ജീവിതത്തിലേക്ക്‌ കടന്നുവരുന്നു. അന്നുവരെ ചിട്ടയോടെ ജീവിച്ചിരുന്ന ഗോത്രവിഭാഗങ്ങള്‍ ഭിന്നതയിലേക്ക്‌ നീങ്ങുന്നു. ആഫ്രിക്കയിലെ സ്വച്ഛന്ദ ജീവിതത്തിന്‌ താളഭംഗം സംഭവിക്കുന്നു. അതോടെ അവരുടെ പരമ്പരാഗത മൂല്യങ്ങള്‍ ശിഥിലമാകുന്നു. ഇതാണ്‌ ഈ നോവലിന്റെ കഥാതന്തു.
ഒക്കെന്‍ക്വൊ എന്ന ഗ്രാമീണന്റേയും അവന്റെ കുടുംബത്തിന്റെയും ഗോത്രത്തിന്റെയും കഥപറയുന്നതിലൂടെയാണ്‌ ഒരു ഭൂഖണ്ഡത്തിലുണ്ടായ സാമൂഹികമാറ്റത്തിന്റെ കഥ ചിന്നു അച്ചാബേ നമ്മോട്‌ പറയുന്നത്‌. ഒരു നോവല്‍ എന്നതിനപ്പുറം പശ്ചിമാഫ്രിക്കന്‍ ജനജീവിതത്തിന്റെ ചരിത്രരേഖ എന്ന രീതിയില്‍ വേണം നാം ഈ കൃതിയെ സമീപിക്കുവാൻ‍. ഇതൊരു സംസ്‌കൃതിയുടെയോ ജനതയുടെയോ മാത്രം കഥയല്ല, അധിനിവേശങ്ങള്‍ ഉണ്ടായ എല്ലാ സമൂഹങ്ങളുടെയും കഥയാണ്‌. അങ്ങനെയാണ്‌ ഈ നോവല്‍ ഒരു ലോകോത്തര കൃതിയായി മാറുന്നത്‌.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
IN AUSCHWITZ the exposed-brick barracks sit in neat rows, in a calm so deep it must necessarily rise out of death. The tidy paths cut each other at right angles, and the trees are stately and still. The sweet boxy buildings could be town houses, or school blocks, or military quarters.
]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]][

ആടുജീവിതം

പുസ്തകം : ആടുജീവിതം
രചയിതാവ് : ബെന്യാമിൻ
പ്രസാധനം : ഗ്രീൻ ബുക്ക്സ്
അവലോകനം : നിരക്ഷരൻ

ടുജീവിതം.
ബന്യാമിന്റെ ആടുജീവിതം.
കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ നജീബിന്റെ ആടുജീവിതം.

വിപണിയില്‍ ഇറങ്ങുന്ന പുസ്തകങ്ങളൊക്കെ എല്ലാവര്‍ക്കും വായിക്കാന്‍ സാധിച്ചെന്ന് വരില്ല. പക്ഷെ, ഗള്‍ഫ് പ്രവാസി മലയാളികള്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു നോവലാണ് ബന്യാമിന്‍ എഴുതി ഗ്രീന്‍ ബുക്ക്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്നആടുജീവിതം‘.
-------------------------------------------------------------------------------------------------------------
കര്‍ക്കരെയെ കൊന്നതാര്
പുസ്തകം : കര്‍ക്കരെയെ കൊന്നതാര്
രചയിതാവ് : എസ്.എം മുശരിഫ്
പ്രസാധനം : തേജസ്‌ പബ്ലിക്കേഷന്‍സ്

മുംബൈ ഭീകരാക്രമണത്തിന്‍റെ മറവില്‍ ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെയെ വെടിവച്ചിട്ടതാര്? കൃത്യത്തിനു പിന്നില്‍ പാക് ഭീകരരല്ലെന്നും കര്‍ക്കരെയെ വധിച്ചതു “ഹിന്ദുത്വ ഭീകരത’യെന്നും വാദിക്കുന്നു മഹരാഷ്ട്ര മുന്‍ ഐജി എസ്.എം. മുഷിരിഫ്. അതാണ്‌ അദ്ദേഹത്തിന്‍റെ "ഹു കില്‍ഡ് കര്‍ക്കരെ' എന്ന പുസ്തകം.

കര്‍ക്കരെയുടെ മരണത്തെപ്പറ്റിയുള്ള സമാന്തര അന്വേഷണമാണു പുസ്തകത്തിന്‍റെ ഉള്ളടക്കം. കഴിഞ്ഞവര്‍ഷം നവംബര്‍ 26നു മുംബൈയിലുണ്ടായ പാക് ഭീകരാക്രമണത്തിലല്ല കര്‍ക്കരെ കൊല്ലപ്പെട്ടതെന്നു മുഷിരിഫ് പുസ്തകത്തില്‍ സമര്‍ഥിക്കുന്നു. അന്നു പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ മും ബൈ ആക്രമിച്ചു എന്നതു സത്യമാണ്. എന്നാല്‍ സിഎസ്ടിയിലെയും കാമ ഹോസ്പിറ്റല്‍ പരിസരത്തെയും സംഭവങ്ങള്‍ ദുരൂഹമാണെന്നാണു മുഷിരിഫിന്‍റെ കണ്ടെത്തല്‍. പത്രവാര്‍ത്തകളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഇതു സംബന്ധിച്ച തെളിവുകള്‍ നിരത്തുന്നത്.

ക്രൈംബ്രാഞ്ച് പൊലീസിനെ ആക്രമിച്ചുകൊണ്ട് ടൈംസ് ഒഫ് ഇന്ത്യ ജനുവരി 12നു പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് മുഷിരിഫ് ചികയുന്നു. താജിലെ ഭീകരര്‍ പാക്കിസ്ഥാനിലെ കേന്ദ്രവുമായി 41 ഫോണ്‍ സന്ദേശങ്ങള്‍ കൈമാറിയെന്നാണു വാര്‍ത്ത. ട്രെഡന്‍റിലെ ഭീകരര്‍ 62ഉം നരിമാന്‍ ഹൗസിലെ ഭീകരര്‍ 181ഉം ഫോണ്‍ സന്ദേശങ്ങള്‍ കൈമാറി. എന്നാല്‍ സിഎസ്ടി ആക്രമിച്ച ഭീകരര്‍ പാക്കിസ്ഥാനുമായി ഫോണ്‍ സന്ദേശം കൈമാറിയിട്ടില്ല. സിഎസ്ടിയിലെ ഭീകരര്‍ പാക്കിസ്ഥാനുമായി എന്തുകൊണ്ടു ബന്ധപ്പെട്ടില്ല എന്നാണു പുസ്തകത്തിലൂടെ മുഷിരിഫിന്‍റെ അന്വേഷണം.

മുംബൈ ഭീകരാക്രമണത്തിന്‍റെ മറവില്‍ ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെയെ വെടിവച്ചിട്ടതാര്? കൃത്യത്തിനു പിന്നില്‍ പാക് ഭീകരരല്ലെന്നും കര്‍ക്കരെയെ വധിച്ചതു “ഹിന്ദുത്വ ഭീകരത’യെന്നും വാദിക്കുന്നു മഹരാഷ്ട്ര മുന്‍ ഐജി എസ്.എം. മുഷിരിഫ്. പുതിയ വിവാദത്തിനു വെടിപൊട്ടിക്കുന്നതാണ് അദ്ദേഹത്തിന്‍റെ "ഹു കില്‍ഡ് കര്‍ക്കരെ' എന്ന പുസ്തകം.

--------------------------------------------------------------------------------------------------------------